 
അഞ്ചൽ: കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രം തയ്യാറാകണമെന്ന് പി.എസ്. സുപാൽ എം.എൽ.എ ആവശ്യപ്പെട്ടു. കിസാൻ സഭ അഞ്ചൽ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രം ഒന്നും ചെയ്യുന്നില്ല. ഇനിയും കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്നും സുപാൽ പറഞ്ഞു. സഭാ അഞ്ചൽ മണ്ഡലം പ്രസിഡന്റ് ലെനു ജമാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി. മുരളി റിപ്പോർട്ട് അവതരിപ്പിച്ചു. എസ്. സന്തോഷ്, എ.ജെ. ദിലീപ്, തുമ്പോട് ഭാസി, എൻ. സതീഷ്, കെ. സോമരാജൻ, ഡോൺ വി. രാജ്, ആർ.എസ്. രജനീഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ലെനു ജമാ (പ്രസിഡന്റ്), ഡോൺ വി. രാജ്, കരുകോൺ മുരളി, തങ്കപ്പൻപിളള (വൈസ് പ്രസിഡന്റ്) വി.മുരളി (സെക്രട്ടറി) സുലോചന രവി, രജനീഷ്, പി. സഹദേവൻ (ജോ. സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.