
അഞ്ചൽ: ഇടമുളയ്ക്കൽ കൈപ്പള്ളി തൊള്ളൂർ മാധവമന്ദിരത്തിൽ സജികുമാറിന്റെ ഭാര്യ സജിതയെ (36) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഇവരെ പുറത്തെടുത്ത് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബപ്രശ്നത്തെ തുടർന്ന് സജിത കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അഞ്ചൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മക്കൾ : ആരോമൽ, അർജ്ജുൻ. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.