കൊട്ടാരക്കര: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ താലൂക്ക് സമ്മേളനം 26ന് രാവിലെ 9ന് നെടുവത്തൂർ സർവീസ് സഹകരണ സംഘം ഒാഡിറ്റോറിയത്തിൽ നടക്കും. മുനിസിപ്പൽ ചെയർമാൻ എ. ഷാജു ഉദ്ഘാടനം ചെയ്യും. കൗൺസിൽ താലൂക്ക് പ്രസിഡന്റ് ജി. ഗോപിനാഥൻ അദ്ധ്യക്ഷത വഹിക്കും. താലൂക്ക്സെക്രട്ടറി മംഗലം ബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ.എൻ.കെ. നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. ആർ. രാജശേഖരൻപിള്ള, കെ.സി. ചിത്രഭാനു, എം. കരുണാകരൻ, ആർ. സുരേന്ദ്രൻപിള്ള, കെ.എസ്. സുരേഷ് കുമാർ, ടി. ഗോപാലകൃഷ്ണൻ, നീലേശ്വരം സദാശിവൻ, എ. ഹനീഫ, എ. രാജശേഖരൻ നായർ, പി.എസ്. ശശിധരൻപിള്ള, കൊച്ചുചെറുക്കൻ എന്നിവർ സംസാരിക്കും. വി. സുരേന്ദ്രൻ സ്വാഗതവും കെ.ജി. കലാധരൻപിള്ള നന്ദിയും പറയും.