penshanesh-
കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷണേഴ്സ് കൊല്ലം ജില്ലാ വാർഷിക സമ്മേളനം സർക്കിൾ യൂണിയൻ ചെയർമാൻ എൻ.എസ്. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ സെക്രട്ടറി പ്രബോധ് എസ്. കണ്ടച്ചിറ, ജില്ലാ പ്രസിഡന്റ് എൻ.ജി. ശശിധരൻ, സംസ്ഥാന സെക്രട്ടറി പി.പുരുഷോ ത്തമ കുറുപ്പ്, ശിവദാസനാചാരി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഉമാ ചന്ദ്രബാബു തുടങ്ങിയവർ സമീപം

കൊല്ലം : സഹകരണ പെൻഷൻകാരുടെ ക്ഷാമബത്ത പുന:സ്ഥാപിക്കുകയും കാലോചിതമായി പരിഷ്ക്കരിക്കണമെന്നും കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാസമ്മേ ളനം ആവശ്യപ്പെട്ടു. എൻ.ജി.ഒ യൂണിയൻ ഹാളിൽ നടന്ന സമ്മേളനം കൊല്ലം സർക്കിൾ യൂണിയൻ ചെയർമാൻ എൻ.എസ്. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.ജി.ശശിധരൻ അദ്ധ്യക്ഷനായി. സെക്രട്ടറി പ്രബോധ് എസ്. കണ്ടച്ചിറ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി പുരുഷോത്തമക്കുറുപ്പ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികൾ : കെ.വിജയൻപിള്ള (പ്രസിഡന്റ്)​,​ ശിവശങ്കരപിള്ള, പുഷ്പമ്മ (വൈസ് പ്രസിഡന്റുമാർ),​ ​പ്രബോധ് എസ്. കണ്ടച്ചിറ (സെക്രട്ടറി)​,​എസ്. വിജയൻ, നാരായണപിള്ള (ജോയിന്റ് സെക്രട്ടറിമാർ),​ മോഹനൻ (ട്രഷറർ)​.