photo
പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷങ്ങൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി. പുൽക്കൂടൊരുക്കിയും നക്ഷത്രവിളക്കിട്ടുമാണ് ആഘോഷം തുടങ്ങിയത്. ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു. പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജി. രവീന്ദ്രൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി ജെ. രാമാനുജൻ ക്രിസ്മസ് സന്ദേശം നൽകി. വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബച്ചി ബി. മലയിൽ, പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികല പ്രകാശ്, വാർഡ് മെമ്പർ ഗീത, അദ്ധ്യാപിക ട്രെസി രാജു, സായന്തനം കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, ഷീബ, സരിത എന്നിവർ സംസാരിച്ചു. 26 വരെ ദിവസവും കലാപരിപാടികളും സന്ദേശ സമ്മേളനങ്ങളും നടക്കും.