കൊല്ലം :ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഉത്തിഷ്ഠ യുവതാ എന്ന പേരിൽ നാളെ രാവിലെ
10 ന് യുവസംഗമം നടക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തും. ഡോ.ഗൗരി അദ്ധ്യക്ഷത വഹിക്കും. എസ്.കെ.ദീപു സ്വാഗതവും അഞ്ജലി ബാലൻ നന്ദിയും പറയും. പുളിയത്തുമുക്ക് എസ്.ആർ.ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെ ആദരിക്കും.
വൈകിട്ട് 5ന് നടക്കുന്ന ഉണർവ്വ് 2021ൽ ഹിന്ദു സമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വത്സൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും.വാളത്തുംഗൽ അശോകൻ അദ്ധ്യക്ഷത വഹിക്കും. ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് തെക്കടം സുദർശനൻ ആമുഖ പ്രഭാഷണം നടത്തും. മഞ്ഞപ്പാറ സുരേഷ്, പുത്തൂർ തുളസി, തമ്പാനൂർ സന്ദീപ്, ഗോപാലകൃഷ്ണൻ, ജയൻ പട്ടത്താനം, തെക്കേക്കാവ് മോഹനൻ, പ്രകാശ് തെക്കേവിള, ആർ.എസ്.എസ്. സംഭാഗ് കാര്യവാഹ് മുരളീധരൻ, സി.ബാബു, അഡ്വ. സുധീർ, ഗോപകുമാർ, ഹരിഹര അയ്യർ, ഡോ.സുഭാഷ് കുറ്റിശ്ശേരി, രമേശ്ബാബു തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയുടെ നടത്തിപ്പിനായി 101 പേരടങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചതായി ജനറൽ സെക്രട്ടറി ഓച്ചിറ രവികുമാർ അറിയിച്ചു.