കൊട്ടാരക്കര: കൊട്ടാരക്കരയിലെ കെ.എസ്.ആർ.ടി.സി പെൻഷൻകാർ ഇന്ന് മുതൽ വീണ്ടും സമരത്തിലേക്ക്. പത്തുവർഷമായി പെൻഷൻ വർദ്ധിപ്പിക്കാത്തതിലും ശമ്പള പരിഷ്കരണത്തിൽ പെൻഷൻകാരെ അവഗണിച്ചതിലും പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് നടയിലും സംസ്ഥാന വ്യാപകമായി ഡിപ്പോകളിലും നടക്കുന്ന സമരം ഇന്ന് മുതൽ കൊട്ടരക്കര ബസ് സ്റ്റേഷനിലും തുടരുമെന്ന് പെൻഷണേഴ്സ് ഓർഗനൈസേഷൻ കൊട്ടാരക്കര യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു. യൂണിറ്റിലെ എല്ലാ പെൻഷൻകാരും രാവിലെ 10ന് തന്നെ പ്രതിഷേധ സമരത്തിൽ പങ്കെടുക്കാൻ എത്തിച്ചേരണമെന്ന് യൂണിറ്റ് ഭാരവാഹികളായ പ്രസിഡന്റ് എൻ. ചന്ദ്രൻപിള്ള, സെക്രട്ടറി

ടി.ആർ. ശിവൻകുട്ടി എന്നിവർ അറിയിച്ചു.