പോരുവഴി : ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 14-ാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് കാഴ്ചപ്പാട് എന്ന പേരിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ആസൂത്രണ സമിതി യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് അഡ്വ. അൻസർ ഷാഫി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗീതാകുമാരി അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഷീജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ. ഷാജഹാൻ, എസ്. ശശികല, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.പി. ദിനേഷ്, ആസൂത്രണ സമിതി അംഗങ്ങളായ മദനമോഹൻ, രാജശേഖര വാര്യർ, രാജശേഖരൻ, ഗോപാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവർ സംസാരിച്ചു.