photo
അന്താരാഷ്ട്ര മാനവ ഐക്യദാർഢ്യ ദിനാചരണത്തിന്റെ ഭാഗമായി ചക്കുവള്ളി മിഴി ഗ്രന്ഥശാല കുട്ടിക്കൂട്ടം ബാലവേദിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി. ബിനീഷ് ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി : ചക്കുവള്ളി മിഴി ഗ്രന്ഥശാല കുട്ടിക്കൂട്ടം ബാലവേദിയുടെ നേതൃത്വത്തിൽ ''മാനവ സൗഹൃദ പക്ഷം''എന്ന പേരിൽ അന്താരാഷ്ട്ര മാനവ ഐക്യദാർഢ്യ ദിനാചരണം സംഘടിപ്പിച്ചു. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി. ബിനീഷ് ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് ഹർഷ ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം. സുൽഫിഖാൻ റാവുത്തർ, നാടക കലാകാരൻ ദേവൻ മിഥില, ഡോക്യുമെന്ററി സംവിധായകൻ അമൃതരാജ്, ബാലവേദി സെക്രട്ടറി അഹ്സൻ ഹുസൈൻ എന്നിവർ സംസാരിച്ചു.