v

പുനലൂർ: കൊല്ലം - ചെങ്കോട്ട പാസഞ്ചറിന് ആര്യങ്കാവ് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. കഴിഞ്ഞ ആഴ്ച മുതൽ സർവീസ് പുനരാരംഭിച്ച പാസഞ്ചറിന് പഴയ ആര്യങ്കാവ് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കാതിരുന്ന റെയിൽവേയുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗം ശബരിമല തീർത്ഥാടനത്തിന് പുറപ്പെടുമ്പോൾ ആര്യങ്കാവ് ശ്രീധർമ്മ ശാസ്താക്ഷേത്രവും സന്ദർശിച്ച ശേഷമാകും അയ്യപ്പമാർ ശബരിമലയ്ക്ക് തിരിക്കുക. എന്നാൽ കഴിഞ്ഞ ആഴ്ച മുതൽ തമിഴ്നാട്ടിൽ നിന്ന് കൊല്ലത്തേക്ക് പോകുന്ന പാസഞ്ചർ ട്രെയിനുകൾക്ക് ആര്യങ്കാവിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല. ഇതുകാരണം ശബരിമല തീർത്ഥാടകർ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് ഇന്ന് മുതൽ ആര്യങ്കാവ് പഴയ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചത്. എല്ലാ ദിവസവും രാവിലെ 11.15ന് ചെങ്കോട്ടയിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചുമാണ് പാസഞ്ചർ സർവീസ് ആരംഭിച്ചത്.