കൊട്ടാരക്കര: കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് നടത്തിയ അമർജവാൻ സ്മൃതിയാത്രയ്ക്ക് കൊട്ടാരക്കരയിൽ സ്വീകരണം നൽകി. നഗരസഭ ചെയർമാൻ എ. ഷാജു ഉദ്ഘാടനം ചെയ്തു. സംഘടന താലൂക്ക് പ്രസിഡന്റ് കെ. തുളസീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ശാരദാമ്മ, ബിന്ദു എന്നിവരെ പി. ഐഷാപോറ്റി ആദരിച്ചു. ധീരതാ പുരസ്കാരം നേടിയ ഓണററി ക്യാപ്ടൻ വി. അനിൽകുമാറിനെ റൂറൽ എസ്.പി കെ.ബി. രവി ആദരിച്ചു. ജാഥാ ക്യാപ്ടൻ കെ.ആർ. ഗോപിനാഥൻ നായർ, വൈസ് ക്യാപ്ടൻ പി. സതീഷ് ചന്ദ്രൻ, തുളസി ശങ്കർ, ജയന്തൻ, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.