ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിലെ ഗവ. സ്കൂളുകളിലെ വിദ്യാർത്ഥികൾക്കുള്ള പ്രഭാതഭക്ഷണ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ ഗവ. സ്കൂളുകളിലെ 480 വിദ്യാർത്ഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പൂർണമായും പഞ്ചായത്ത് വിഹിതം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം. അൻസർ അമ്പലംകുന്ന് ഗവ. എൽ.പി.എസിൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജെ. റീന അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ എച്ച്. സഹീദ്, ജയശ്രീ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജി. സനിൽ, പി.ടി.എ പ്രസിഡന്റ് റിയാസ്, പ്രഥമാദ്ധ്യാപകൻ ശ്രീകുമാർ എന്നിവർ സംസാരിച്ചു.