 
പുനലൂർ: എസ്.എൻ.ഡി.പി യോഗം 3307 ാം നമ്പർ കലയനാട് ശാഖയിലെ അടിവയലിൽ മുഹൂർത്തിക്കാവിൽ ധനുമാസ തിരുവാതിരയുടെ ഭാഗമായി വിശേഷാൽ പൂജകളും തിരുവാതിരക്കളിയും നടന്നു. സീനിയേഴ്സ് ആൻഡ് ജൂനിയേഴ്സ് ടീമുകളുടെ നേതൃത്വത്തിലായിരുന്നു തിരുവാതിരക്കളി നടന്നത്. ശാഖ പ്രസിഡന്റ് എ.വി. അനിൽകുമാർ ഭദ്രദീപം തെളിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഉഷ അശോകൻ, മുൻ ശാഖ പ്രസിഡന്റ് പി. അനിൽകുമാർ, മുൻ സെക്രട്ടറി ആർ. ജയപ്രീയൻ തുടങ്ങിയവർ പങ്കെടുത്തു.