dog
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നടന്ന സംയുക്ത പരിശോധനയിൽ പൊലീസ് എക്സ്‌പ്ലോസീവ് നായ പെന്നി പാഴ്‍സലുകൾ പരിശോധിക്കുന്നു

കൊല്ലം: റെയിൽവേ, പൊലീസ്, എക്സൈസ്, ഇന്റലിജൻസ്, ബോംബ് സ്‌ക്വാഡ്, വനിതാ ശിശു ക്ഷേമവകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തി. ക്രിസ്‌മസ്‌, പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ലഹരിക്കടത്ത് ഉൾപ്പെടെയുള്ളവ തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. പാഴ്‌സലുകൾ, നാടോടികൾ, ട്രെയിൻ യാത്രക്കാർ, നിറുത്തിയിട്ടിരുന്ന വാഹനങ്ങൾ എന്നിവ എക്സ്‌പ്ലോസീവ് പരിശീലനം ലഭിച്ച പൊലീസ് നായ 'പെന്നി'യുടെ സഹായത്തോടെ പരിശോധിച്ചു.

റെയിൽവേ എസ്.പി ചൈത്ര തെരേസയുടെ നിർദ്ദേശത്തിൽ എസ്.എച്ച്.ഒ ആർ.എസ്. രഞ്ജുവിന്റെ നേതൃത്വത്തിൽ ആർ.പി.എഫ് ഉദ്യോഗസ്ഥരായ വി.എസ്.കെ. നായർ, ജി. ബിജു, സനിൽ, എക്സൈസ് സി. ഐ കലാമുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദകുമാർ, സന്ദീപ്കുമാർ, നിഷ മോൾ, ഇന്റലിജൻസ് എ.എസ്.ഐ മനു, സി.പി.ഒമാരായ അമീർഖാൻ, സഞ്ജയ്, ജനദേവ്, ശ്രീനാഥ്, ജോസ്, അജയൻ, സുബാഷ്, സ്റ്റീഫൻ, ബോംബ്‌സ്‌ക്വാഡിലെ അജിത്ത്, വനിതാ ശിശു ക്ഷേമവകുപ്പ് ജീവനക്കാരൻ എസ്. രാജേഷ്, പൊലീസ് നായ പെന്നിയുടെ ഹാൻഡ്‌ലർ ശ്രീജു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.