ചവറ: 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തുക, സ്വന്തമായി ആംബുലൻസ് അനുവദിക്കുക, ഇ.സി.ജി പ്രവർത്തന സജ്ജമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.എച്ച്.സി ഹോസ്പിറ്റൽ ബി.ജെ.പി പ്രവർത്തകർ ഉപരോധിച്ചു. സംസ്ഥാന സമിതി അംഗം വെറ്റമുക്ക് കെ. സോമൻ ഉദ്ഘാടനം ചെയ്തു. ഓമനക്കുട്ടൻ പിള്ള അദ്ധ്യക്ഷനായി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം ആശുപത്രി സൂപ്രണ്ടിന് കൈമാറി. ചവറ മണ്ഡലം ജനറൽ സെക്രട്ടറി എം.എസ്. ശ്രീകുമാർ, തെക്കുംഭാഗം ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. സതീഷ് സ്വാഗതവും സജി കൊടിയിൽ നന്ദിയും പറഞ്ഞു.