പോരുവഴി : എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയന്റെ നേതൃത്വത്തിൽ രണ്ടു ദിവസത്തെ വിവാഹ പൂർവ കൗൺസലിംഗ് നാളെ ആരംഭിക്കും. യൂണിയനിൽപ്പെട്ട ശാഖകളിലെ വിവാഹ പ്രായമെത്തിയ എല്ലാ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. 25ന് രാവിലെ 9 മുതൽ 11.30 വരെ ശ്രീനാരായണ ധർമ്മം കുടുംബ ജീവിതത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി അനൂപ് വൈക്കവും 11.30 മുതൽ 1 വരെ കുടുംബ ബഡ്ജറ്റ്, സമ്പാദ്യം എന്നീ വിഷയത്തിൽ ആർ. ശ്രീകുമാറും, ഉച്ചയ്ക്ക് 2 മുതൽ 4.30 വരെ സ്ത്രീ - പുരുഷ ലൈംഗികതയെക്കുറിച്ച് ഡോ. മുരളീ മോഹനനും ക്ലാസുകൾ നയിക്കും. 26ന് 9.30 മുതൽ 11.30 വരെ ഗർഭധാരണം, പ്രസവം - അനുബന്ധ വിഷയങ്ങളെപ്പറ്റി ഡോ. എൻ.ആർ. റീനയും 11.30 മുതൽ 1 വരെ ശിശു പരിപാലനത്തെപ്പറ്റി ഡോ. ബൈജുവും ക്ലാസുകൾ നയിക്കും. ഉച്ചയ്ക്ക് ശേഷം അവലോകനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടക്കും. ശാഖകളിലെ പത്രിക എടുത്ത എല്ലാ കുട്ടികളെയും പ്രായപൂർത്തിയായ ആൺ, പെൺ കുട്ടികളെയും പങ്കെടുപ്പിക്കണമെന്ന് യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ, വൈസ് പ്രസിഡന്റ് റാം മനോജ്, സെക്രട്ടറി ഡോ. പി. കമലാസനൻ എന്നിവർ അറിയിച്ചു.