കൊട്ടാരക്കര: വെണ്ടാർ പബ്ളിക് ലൈബ്രറിയും വെണ്ടാർ ഡി.വി.യു.പി സ്കൂളും ചേർന്ന് സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ ക്ളാസ് വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. അജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലഹരി വർജന മിഷനുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ലൈബ്രറി പ്രസിഡന്റ് സി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. വിമുക്തി കോ-ഓർഡിനേറ്റർ കെ.സി. ബിനോജ് ക്ളാസെടുത്തു. കെ. ആനന്ദൻ, എം.ജെ. മായാദാസ്, രേണുക, ആർ. വാസുദേവൻ പിള്ള, പി.എ. പത്മകുമാർ, എസ്. ബിന്ദു എന്നിവർ സംസാരിച്ചു.