കൊട്ടാരക്കര: കോട്ടാത്തല പണയിൽ മലയാളീ ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാലകലോത്സവം ലൈബ്രറി കൗൺസിൽ പഞ്ചായത്ത് കൺവീനർ കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ബി.എസ്. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഡി. സുഭാഷ് ചന്ദ്, കോട്ടാത്തല ശ്രീകുമാർ, ദീപാസുനി എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാമത്സരങ്ങൾ നടന്നു.