 
ഓച്ചിറ: ആലപ്പാട് ഗ്രാമ പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് നിർവഹിച്ചു. പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 3.98 ലക്ഷം രൂപ ചെലവഴിച്ചാണ് ഹാൾ നവീകരിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷൈമ അദ്ധ്യക്ഷത വഹിച്ചു. മെമ്പറൻമാരായ സി. ബേബി, ഉദയകുമാരി, ഹജിത, സെക്രട്ടറി സെയ്താബീഗം, അസി. സെക്രട്ടറി ഗോപകുമാർ, ഹെഡ്ക്ലർക്ക് ഷീൻ സ്റ്റാൻലി, വിവിധ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.