 
കുന്നിക്കോട് : കെ.എം.കെ ആയുർവേദ കമ്മ്യൂണിറ്റി കോളേജിൽ ക്രിസ്മസ് - പുതുവത്സര ആഘോഷം നടന്നു. വിളക്കുടി ഗ്രാമ പഞ്ചായത്തംഗം എം. റഹീംകുട്ടി ഉദ്ഘാടനം നിർവഹിച്ചു. കെ.എം.കെ ആയുർവേദ കമ്മ്യൂണിറ്റി കോളേജ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ഈസ അദ്ധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് സുഹൈൽ, സജന അൻസർ, അരുൺ മോഹൻ, അർച്ചന എം. നായർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.