പരവൂർ: കെ.കരുണാകരന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് പരവൂർ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. പി.ടി. തോമസ് എം.എൽ.എ യുടെ നിര്യാണം കാരണം ലളിതമായിട്ടായിരുന്നു ചടങ്ങുകൾ. നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പരവൂർ മോഹൻദാസിന്റെ നേതൃത്വത്തിൽ പരവൂർ ദയാബ്ജി ജംഗ്ഷനിൽ നടന്ന പുഷ്പാർച്ചനയിൽ പരവൂർ സജീബ്, ആന്റണി, അജിത്ത്,സി മോഹൻദാസ്, വിനോദ്, ബാലാജി, സജി തട്ടത്തുവിള, അജയൻ, ജയൻ, രാജേന്ദ്രൻ, മുരളി എന്നിവർ പങ്കെടുത്തു.