vedam-
ശ്രീ വിശ്വകർമ വേദപഠന കേന്ദ്ര ധാർമ്മിക സംഘം സംഘടിപ്പിച്ച പഞ്ചവേദ സദ്മം സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരച്ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം : ശ്രീ വിശ്വകർമ വേദപഠന കേന്ദ്ര ധാർമ്മിക സംഘം സംഘടിപ്പിച്ച അഞ്ചാമത് പഞ്ചവേദ സദ്മം

സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരച്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുളങ്കാടകം ദേവീ ക്ഷേത്രത്തിൽ പുനരുദ്ധാരണം നടക്കുന്നതിനാൽ തീർത്ഥാടനവും പഞ്ചമഹായാഗവും ഒഴുവാക്കിയിരുന്നു. കൊല്ലം ഫൈൻ ആർട്സ് ഹാളിൽ നടന്ന പഞ്ചവേദ സദ്മത്തിന് വേദപഠന കേന്ദ്രം ജനറൽ സെക്രട്ടറി പി.വിജയബാബു ആദ്ധ്യക്ഷത വഹിച്ചു. ടി.കെ.സോമശേഖരൻ,അഡ്വ.പി.രഘുനാഥൻ,കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിശ്വജിത്ത്, ആശ്രാമം സുനിൽകുമാർ, ഗോപിനാഥ് പെരിനാട്, പി.വാസുദേവൻ,കെ.സി.പ്രഭ, ഗോപിനാഥ് പാമ്പട്ടേൽ, കെ.പ്രസാദ്,ടി.പി.ശശാങ്കൻ,സുരേഷ് ബാബു ചേരിയിൽ തുടങ്ങിയവർ സംസാരിച്ചു.