photo
തീരദേശ സന്ദശ സൈക്കിൾ റാലിയുടെ സമാപനം കാരുണ്യ പ്രവർത്തകൻ പോച്ചയിൽ നാസർ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കോഴിക്കോട് സൈക്കിൾ ഗ്രാമം, ചാച്ചാജി പബ്ലിക് സ്‌കൂൾ, കൊല്ലം എക്കോ സൈക്കിൾ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച തീരദേശ സംരക്ഷണ സന്ദേശറാലി സമാപിച്ചു. പണിയ്ക്കർകടവ് ജംഗ്ഷനിൽ സമാപിച്ച റാലി കാരുണ്യപ്രവർത്തകനും പോച്ചയിൽ ഗ്രൂപ്പ് ചെയർമാനുമായ നാസർ പോച്ചയിൽ ഉദ്ഘാടനം ചെയ്തു. ആർ. സനജൻ അദ്ധ്യക്ഷത വഹിച്ചു. സൈക്കിൾ റാലി ക്യാപ്റ്റൻ മുനമ്പത്ത് ഷിഹാബ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. മുഹമ്മദ് സലിംഖാൻ, അജിത്ത്, നൗഷാദ് തേവറ, അബ്ദുൽ വഹാബ്, ശശിധരൻ, എക്കോസൈക്കിൾ അംഗങ്ങൾ എന്നിവരെ യോഗത്തിൽ ആദരിച്ചു. ചൂളൂർഷാനി, അജി ലൗലാന്റ്, റഷീദ് പുതുവീട് എന്നിവർ സംസാരിച്ചു.