കരുനാഗപ്പള്ളി: കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സി.എസ്. ശോഭ ക്ലാസ് ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി റേഞ്ച് ഓഫീസ് എക്‌സൈസ് ഇൻസ്‌പെക്ടർ പ്രസന്നൻ ക്ലാസെടുത്തു. സ്റ്റാഫ് സെക്രട്ടറി ജോൺസൺ, സ്‌കൗട്ട് മാസ്റ്റർ ജ്യോതിഷ്, ഗൈഡ് ക്യാപ്റ്റൻ അനുജ, ഗ്രൂപ്പ് ലീഡർ അമൽ എന്നിർ പ്രസംഗിച്ചു.