പുത്തൂർ: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പുത്തൂർ ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചത് മാവടി ഗവ. എൽ.പി.എസിലെ കുട്ടികൾക്ക് വേറിട്ട അനുഭവമായി. സ്കൂൾ എച്ച്.എം ഉദയന്റെ നേതൃത്വത്തിൽ 25 ഓളം കുട്ടികളാണ് സ്റ്റേഷനിലെത്തിയത്. ക്രിസ്മസ് കേക്കും മധുര പലഹാരങ്ങളും നൽകിയാണ് പൊലീസ് കുട്ടികളെ സ്വീകരിച്ചത്. എസ്.ഐ ടി.ജെ. ജയേഷ്, ചൈൽഡ് ഫ്രണ്ട്‌ലി ഓഫീസർ ആർ. രാജീവൻ, അസിസ്റ്റന്റ് സി.എഫ്.ഒ അനിതകുമാരി, ജനമൈത്രി ബീറ്റ് ഓഫീസർ ഉഷാകുമാരി, എസ്.സി.പി.ഒമാരായ ഗോപകുമാർ, സാജു എന്നിവർ കുട്ടികളുമായി സംവദിച്ചു. അദ്ധ്യാപകരായ ജയകുമാരി, പി.ടി.എ പ്രസിഡന്റ് എസ്. അനിൽകുമാർ എന്നിവർ കുട്ടികൾക്കൊപ്പമുണ്ടായിരുന്നു.