cycle
അ​ഡ്വ​ഞ്ചർ പാർ​ക്കിൽ പു​തു​താ​യി ഏർ​പ്പെ​ടു​ത്തി​യ സം​വി​ധാ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ഡി.ടി.പി.സി സെ​ക്ര​ട്ട​റി ഡോ. ര​മ്യ ആർ.കു​മാർ

 അഡ്വഞ്ചർ പാർക്കിൽ പുതിയ ഐറ്റങ്ങൾ

കൊല്ലം: സാ​ഹ​സി​ക​ത​യ്​ക്ക് രു​ചി​യു​ടെ മേ​മ്പൊ​ടി ചേർ​ത്ത് ക്രി​സ്​മ​സ്​-​പു​തു​വ​ത്സ​ര വി​സ്​മ​യമൊ​രു​ക്കി ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷൻ കൗൺ​സിൽ. ആ​ശ്രാ​മം അ​ഡ്വ​ഞ്ചർ പാർ​ക്കി​ലാ​ണ് സാ​ഹ​സി​ക വി​നോ​ദ​ങ്ങൾ​ക്ക് വേ​റി​ട്ട മു​ഖം നൽ​കു​ന്ന ഇ​ന​ങ്ങ​ളൊ​രു​ക്കി​യ​ത്. ചൂ​ണ്ട​യി​ട്ട് മീൻ പി​ടി​ക്കാ​നു​ള്ള സൗ​ക​ര്യ​വും പു​തു​താ​യി ഏർ​പ്പെ​ടു​ത്തി.
നൂൽ​പ്പാ​ല​ത്തി​ലെ​ന്ന പോ​ലെ സൈ​ക്കിൾ ച​വി​ട്ടാ​നു​ള്ള റോ​പ് സൈ​ക്ലിം​ഗ് സാ​ഹ​സി​ക​രെ ആ​കർ​ഷി​ക്കും. ശ​രീ​ര​ത്തി​ന്റെ സ​ന്തു​ലി​താ​വ​സ്ഥ​യെ ബീം ബാ​ലൻ​സിം​ഗ് വ​ഴി പ​രി​ശോ​ധി​ക്കാം. തൂ​ക്ക്​പാ​ല​ത്തി​ന് സ​മാ​ന​മാ​യ ബീം ബാ​ലൻ​സിം​ഗ് സം​വി​ധാ​ന​ത്തി​ലൂ​ടെ പ​ത​റാ​തെ ന​ട​ക്കാ​നും വേ​ണം അൽ​പ്പം സാ​ഹ​സി​ക​ത. ക​മാൻ​ഡോ നെ​റ്റിൽ അ​ള്ളി​ക്ക​യ​റി പോ​കാൻ ശാ​രീ​രി​ക​ക്ഷ​മ​ത ഉ​റ​പ്പാ​യും വേ​ണം. മ​ര​ങ്ങൾ​ക്കി​ട​യിൽ ക​പ്പി​യിൽ തൂ​ങ്ങി അ​തി​വേ​ഗം പോ​കാ​നാ​യി സി​പ് ലൈ​നും ഒ​രു​ക്കി​യി​ട്ടു​ണ്ട്. റൈ​ഫിൾ ഷൂ​ട്ടിം​ഗും, അ​മ്പെ​യ്​ത്തി​നു​ള്ള സ​ന്നാ​ഹ​ങ്ങ​ളു​മൊ​ക്കെ പു​തു​മ നി​റ​യ്​ക്കു​ക​യാ​ണ് ഇ​വി​ടെ. സാ​ഹ​സി​ക​ത​യ്‌​ക്കൊ​പ്പം വ്യാ​യാ​മ പ്ര​ധാ​ന​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്.
കാ​യി​ക ഇ​ന​മെ​ന്ന നി​ല​യ്​ക്ക് മീൻ​പി​ടുിത്തം കൂ​ടി പു​തു​താ​യി ഉൾ​പ്പെ​ടു​ത്തി​യു​ണ്ട്. പി​ടി​ക്കു​ന്ന മീൻ ത​ത്സ​മ​യം പാ​ച​കം ചെ​യ്​ത് ക​ഴി​ക്കാ​നാ​യി ഗ്രിൽ കൗ​ണ്ട​റും ത​യ്യാർ. ആ​ശ്രാ​മ​ത്തെ ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്​മ​യിൽ നി​ന്നു​ള്ള​വർ ഇ​വി​ടെ​യെ​ത്തു​ന്ന​വർ​ക്കാ​യി ക​ര​കൗ​ശ​ല ഉ​ത്​പ​ന്ന​നിർമ്മാ​ണ പ​രി​ശീ​ല​ന​വും നൽ​കും. ജെ​റ്റ് സ്​കീ​യിം​ഗ്, പാ​രാ​സെ​യി​ലിം​ഗ്, ക​യാ​ക്കിം​ഗ്, ചെ​റു​വ​ള്ള യാ​ത്ര, ഫ്‌​ളൈ​ബോർ​ഡ് തു​ട​ങ്ങി​യ​വ​യും മു​മ്പെ​ന്ന പോ​ലെ തു​ട​രു​ന്നു. കൂ​ടു​തൽ ഇ​ന​ങ്ങൾ സ്വീ​കാ​ര്യ​ത​യ്​ക്ക് അ​നു​സൃ​ത​മാ​യി ഏർ​പ്പെ​ടു​ത്തു​മെ​ന്ന് ഡി. ടി. പി. സി. സെ​ക്ര​ട്ട​റി ഡോ. ര​മ്യ ആർ. കു​മാർ അ​റി​യി​ച്ചു.

 അമ്പെയ്ത്ത്, ബോട്ടിംഗ്


റോ​പ് സൈ​ക്ലിം​ഗ്, സി​പ് ലൈൻ എ​ന്നി​വ​യ്​ക്ക് 177 രൂ​പ​യും മ​റ്റ് ഇ​ന​ങ്ങൾ​ക്കെ​ല്ലാം 118 രൂ​പ​യു​മാ​ണ് നി​ര​ക്ക്. അ​മ്പെ​യ്​ത്തിൽ 5 എ​ണ്ണം ല​ക്ഷ്യ​ത്തിൽ കൊ​ണ്ടാൽ ഈ​ടാ​ക്കി​യ തു​ക തി​രി​കെ നൽ​കും. ഇ​തേ മാ​ന​ദ​ണ്ഡ പ്ര​കാ​രം എ​ട്ട് ഗൺ​ഷോ​ട്ടു​കൾ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചും തു​ക നേ​ടാം. ജെ​റ്റ് സ്​കി, ബേ​സി​ക് സ്​കി, ര​ണ്ട് പേർ​ക്കു​ള്ള സ്​പീ​ഡ് ബോ​ട്ട് എ​ന്നി​വ​യ്​ക്ക് 590 രൂ​പ. ക​യാ​ക്കിം​ഗ്, ബ​നാ​ന ബോ​ട്ട് ഡ്രൈ​വ് എ​ന്നി​വ​യ്​ക്ക് 236 വീ​ത​വും. ര​ണ്ട് പേർ​ക്കു​ള്ള ക​യാ​ക്കിം​ഗി​ന് 413 രൂ​പ. മു​ക്കാൽ മ​ണി​ക്കൂർ നീ​ളു​ന്ന സാ​മ്പ്രാ​ണി​ക്കോ​ടി യാ​ത്ര​യ്​ക്ക് 3540 രൂ​പ നൽ​ക​ണം. ഇ​തേ നി​ര​ക്കിൽ ഫ്‌​ളൈ​ബോർ​ഡ് ഉ​പ​യോ​ഗി​ക്കാം.