photo
ഗുരുധർമ്മ പ്രചരണസഭ പുനലൂർ മണ്ഡലം കൺവെൻഷൻ അ‌ഞ്ചൽ ശബരിഗിരി ശാന്തികേന്ദ്രത്തിൽ സഭാ മണ്ഡലം പ്രസിഡന്റ് ഡോ. വി.കെ. ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു. കെ. നടരാജൻ, ആർച്ചൽ സോമൻ തുടങ്ങിയവർ സമീപം

അഞ്ചൽ: ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ പുനലൂർ മണ്ഡലം കൺവെൻഷൻ അഞ്ചൽ ശബരിഗിരി ശാന്തികേന്ദ്രത്തിൽ നടന്നു. സഭാതാലൂക്ക് പ്രസിഡന്റും ശബരിഗിരി ഗ്രൂപ്പ് ചെയർമാനുമായ ഡോ. വി.കെ. ജയകുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഗുരുദേവ സന്ദേശങ്ങളുടെ പ്രസക്തി യുവതലമുറയ്ക്ക് പകർന്നു നൽകുന്നതിൽ സഭാപ്രവർത്തകർ കൂടുതൽ ജാഗ്രത കാട്ടണമെന്ന് ഡോ. ജയകുമാർ പറഞ്ഞു. യോഗത്തിൽ സഭാതാലൂക്ക് സെക്രട്ടറിയും സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് റിട്ട. അഡി. ഡയറക്ടറുമായ കെ. നടരാജൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര കമ്മിറ്റി അംഗം ആർച്ചൽ സോമൻ മുഖ്യപ്രസംഗം നടത്തി. സഭാ മണ്ഡലം ഭാരവാഹികളായ സുകുമാരൻ മതുരപ്പ, വിളക്കുപാറ സുദർശനൻ, കുളത്തൂപ്പുഴ രാമകൃഷ്ണൻ, കമലാസനൻ, ഡോ. ശബരീഷ് ജയകുമാർ, റിട്ട. പ്രിൻസിപ്പൽ ജില്ലാ കൃഷി ഓഫീസർ അനീതാമണി, അഞ്ചൽ ജഗദീശൻ തുടങ്ങിയവർ സംസാരിച്ചു.