leader
കെ. കരുണാകരൻ അനുസ്മരണ സമിതി കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലീഡർ അനുസ്മരണം ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: കെ. കരുണാകരൻ അനുസ്മരണ സമിതി കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലീഡർ അനുസ്മരണം ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ ഉദ്ഘാടനം ചെയ്തു. ലീഡറുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അന്തരിച്ച തൃക്കാക്കര എം.എൽ.എയും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമായ പി.ടി. തോമസിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റിയാസ് റഷീദ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.എസ്. ശരത്, ഷാ മുഹമ്മദ്, ഗോപിനാഥൻ, കൃഷ്ണപിള്ള, നജീബ റിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.