photo
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച ലീഡർ കെ. കരുണാകരൻ അനുസ്മരണ ദിനാചരണം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കേരളത്തിന്റെ സമഗ്ര വികസനത്തിന് അടിസ്ഥാനശില പാകിയ മികച്ച ഭരണാധികാരിയായിരുന്നു ലീഡർ കെ. കരുണാകരനെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച ലീഡർ കെ. കരുണാകരൻ അനുസ്മരണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ആർ. രാജശേഖരൻ, എൽ.കെ. ശ്രീദേവി, ബിന്ദു ജയൻ, ചിറ്റുമൂല നാസർ, മുനമ്പത്ത് വഹാബ്, ബോബൻ ജി. നാഥ്, എ.എ. അസീസ്, ടോമി എബ്രഹാം, സുരേഷ് പന കുളങ്ങര, സുബാഷ് ബോസ്, മാരിയത്ത് ടീച്ചർ, നസീം ബീവി, കെ.എ. ജവാദ്, സോമൻ പിള്ള, പി.വി. ബാബു, കല്ലേലിഭാഗം ബാബു, താഹ, മോഹൻദാസ്, റഷീദ്, ചെട്ടിയത്ത് അജയകുമാർ എന്നിവർ പ്രസംഗിച്ചു.