കൊല്ലം : കേരളാബാങ്ക് സംഘടിപ്പിച്ച കുടിശ്ശിക നിവാരണ അദാലത്തിൽ 84 പേർക്കായി 1.73 കോടി രൂപയുടെ ഇളവ് അനുവദിച്ചു. ജില്ലയിലെ വിവിധ ശാഖകളിൽ നിന്ന് വായ്പയെടുത്തവർക്കാണ് ഇളവ് നൽകിയത്. പ്രളയക്കെടുതിയും കൊവിഡും കാരണം യഥാസമയം വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാത്തവർക്ക് സർക്കാർ പ്രഖ്യാപിച്ച നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരമാണ് കേരളാ ബാങ്ക് മിനി ആഡിറ്റോറിയത്തിൽ അദാലത്ത് സംഘടിപ്പിച്ചത്. കേരളാബാങ്ക് ഡയറക്ടർ അഡ്വ.ജി.ലാലുവിന്റെ തേതൃത്വത്തിൽ നടന്ന അദാലത്തിൽ ഡെപ്യൂട്ടി ജനറൽ മാനേജർ ആർ.രവി, ആർബിട്രേറ്റർ/അസിസ്റ്റന്റ് രജിസ്ട്രാർ കെ.ജയകുമാർ, സീനിയർ മാനേജർമാരായ കെ.വി.സ്മിത, ആർ.എസ്.ബിന്ദു, ഏരിയാ മാനേജർ ജി.കൃഷ്ണ കുമാർ, എക്സിക്യൂട്ടീവ് ഓഫീസർ പ്രമീള, മാനേജർമാരായ എം.വേണുഗോപാൽ, ജി.ഓമനക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.