കൊല്ലം: നടുവിലചേരി ക്ഷീരവികസന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കടവൂരിൽ ജനുവരിയിൽ നടക്കുന്ന ക്ഷീരസംഗമത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. തൃക്കടവൂർ സാഹിത്യസമാജം ലൈബ്രറി ഹാളിൽ നടന്ന യോഗത്തിൽ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീലാകുമാരി അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ,​ ചിറ്റുമല ബ്ലോക്ക് വൈസ് പ്രസിഡന്റ് അനീഷ് കുമാർ,​ ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ,​ കൗൺസിലർമാരായ സ്വർണമ്മ, ടെൽസ, ബ്ലോക്ക് അംഗം ഷഹീന,​ ക്ഷീരസംഘം പ്രസിഡന്റുമാരായ പെരിനാട് തുളസി, ബി.അനിൽകുമാർ, പുന്തല മോഹൻ, പി.വിജയൻ പിള്ള, അബ്ദുൽ ഖാദി എന്നിവർ സംസാരിച്ചു. ക്ഷീര വികസന ഓഫീസർ കെ. ഓമനക്കുട്ടൻ പദ്ധതി വിശദീകരണം നടത്തി.

എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ എം. മുകേഷ്, ഡോ. സുജിത് വിജയൻപിള്ള, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവർ ഉൾപ്പെടുന്ന 51 അംഗ സ്വാഗതസംഘത്തെ തിരഞ്ഞെടുത്തു.