paravur
സ്മാർട്ട്‌ അങ്കണവാടി കെട്ടിടത്തിന്റ ശിലസ്ഥാപനം ജി. എസ്. ജയലാൽ എം. എൽ. എ നിർവഹിക്കുന്നു

പരവൂർ : നഗരസഭ റെയിൽവേ സ്റ്റേഷൻ വാർഡിൽ പുതുതായി നിർമിക്കുന്ന സ്മാർട്ട്‌ അങ്കണവാടിയുടെ ശിലാസ്ഥാപനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. കുറുമണ്ടൽ പാറയ്ക്കൽ വീട്ടിൽ സുകുമാരി ഇട്ടി അമ്മ സൗജന്യമായി നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് അംഗൻവാടി നിർമ്മിക്കുന്നത്. നഗരസഭ ചെയർപേഴ്സൺ പി.ശ്രീജ, വൈസ് ചെയർമാൻ എ.സഫറുള്ള, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എസ്. ശ്രീലാൽ, എസ്. ഗീത, ജെ. ഷെരീഫ്, മാങ്ങാക്കുന്ന് ഗീത, വി.അംബിക, സി. ഡി. പി. ഒ രഞ്ജിനി, ഐ. സി. ഡി. എസ് സൂപ്പർവൈസർ ദീപ എന്നിവർ പങ്കെടുത്തു.