sports

കൊല്ലം: അടിയന്തര അറ്റകുറ്റപ്പണികൾക്കായി ഓഷ്യൻ ജൂപ്പിറ്റർ എന്ന വിദേശ കപ്പൽ ഇന്ന് കൊല്ലം തീരത്തെത്തും. കാലിയായ ക്രൂഡ് ഓയിൽ ടാങ്കർ കപ്പൽ, യാത്രക്കിടെ തകരാറിലായതിനെ തുടർന്ന് കൊല്ലം തീരത്തു അടുപ്പിക്കാൻ നിർദേശം നൽകുകയായിരുന്നു.

കൊല്ലം ആസ്ഥാനമായ പാക് ഷിപ്പിംഗ് ഏജൻസിയെ വിവരം അറിയിക്കുകയും അവർ തുടർ നടപടികൾ സ്വീകരിക്കുകയുമായിരുന്നു. എമിഗ്രേഷൻ നടപടികൾക്ക് തടസം നേരിട്ടെങ്കിലും പോർട്ട്‌ ഓഫീസറുടെ ഇടപെടലിനെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് നടപടികൾ പൂർത്തിയാക്കിയത്. സിങ്കപ്പൂർ രജിസ്ട്രേഷൻ കപ്പലാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് പനാമയിൽ നിന്നുള്ള കൂറ്റൻ ചരക്കു കപ്പൽ കൊല്ലം തീരത്ത് എത്തിച്ചു അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇറാനിൽ നിന്ന് സിംഗപ്പൂരിലേക്ക് ഇരുമ്പുമായി പോവുകയായിരുന്ന കപ്പലിനു ആലപ്പുഴയിൽ നിന്ന് 12 നോട്ടിക്കൽ മൈൽ അകലെവച്ചാണ് തകരാർ ഉണ്ടായത്.