തഴവ: കുലശേഖരപുരം കടത്തൂർ മണ്ണടിശ്ശേരിൽ ശ്രീഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം 27ന് ആരംഭിക്കും. ഇതിനോട് അനുബന്ധിച്ച് ഭൂമിപൂജ, കുടുംബാർച്ചന, അന്നദാനം, രുഗ്മിണി സ്വയംവരം, സർവ്വൈശ്വര്യപൂജ, ഘോഷയാത്ര എന്നിവ നടക്കും. ആചാര്യൻ അനിൽ ബാബു ചടങ്ങുകൾക്ക് നേതൃത്വം നൽകും. യജ്ഞം ജനുവരി 2ന് സമാപിക്കും.