 
തഴവ: കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ ഭക്ഷണ വില്പന ശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ഒമിക്രോൺ ഭീഷണിയുടെ സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡലംഘനം, ശുചിത്വ നിലവാരം എന്നിവ വിലയിരുത്തുന്നതിനായാണ് പരിശോധന നടത്തിയത്. രണ്ട് സ്ഥാപനങ്ങൾക്ക് വിശദീകരണം ആവശ്യപ്പെട്ട് കത്ത് നൽകി. വരുംദിവസങ്ങളിൽ പരിശോധന കുടുതൽ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ജയയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജീവൻ, സൂരജ്, ഷൈൻ, ഷമീമ എന്നിവരാണ് പരിശോധന നടത്തിയത്.