 
പരവൂർ : കെ. കരുണാകരന്റെ പന്ത്രണ്ടാമത് ചരമവാർഷികദിനം പരവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പരവൂർ ജംഗ്ഷനിൽ പുഷ്പാർച്ചനയും സർവ്വമത പ്രാർത്ഥനയും നടന്നു. മണ്ഡലം പ്രസിഡന്റ് സിജി പഞ്ചവടി, കെ. പി. സി. സി മെമ്പർ നെടുങ്ങോലം രഘു, ഡി.സി.സി സെക്രട്ടറി എ.ഷുഹൈബ്, പരവൂർ സജീബ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. ലതാ മോഹൻദാസ് ബ്ലോക്ക് ഭാരവാഹികളായ പൊഴിക്കര വിജയൻപിള്ള, മഹേഷ്,സുരേഷ് കുമാർ,സാദിക്ക്, ബിനുകുമാർ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ മനോജ് ലാൽ, ദിലീപ്, അപ്പു രാജൻ, ജയരാജ് എന്നിവർ പങ്കെടുത്തു.