sndps-
നക്ഷത്ര നിർമാണവും വിപണനവുമായി സാന്റ 2021

കൊല്ലം : പട്ടത്താനം ഗവ. എസ്. എൻ. ഡി. പി യു.പി സ്‌കൂൾ ക്രിസ്തുമസാഘോഷം സാന്റ 2021 സെന്റ് പോൾ ദേവാലയം കമ്പിവിള ഇടവക വികാരി റവ.ഫാദർ സനു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കരോൾ നൃത്തവും കരോൾ ഗാനാലാപനവും സ്‌നേഹവിരുന്നും നടന്നു. പി.ടി.എ പ്രസിഡന്റ് ഷൈലാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രഥമാദ്ധ്യാപകൻ വി. വിജയകുമാർ സ്വാഗതവും സീനിയർഅസിസ്റ്റന്റ് പി. എൽ. ജ്യോതി നന്ദിയും പറഞ്ഞു. വാർഡ് കൗൺസിലർ എസ്. ശ്രീദേവിയമ്മ, പി. ടി. എ വൈസ് പ്രസിഡന്റ് ടി. പ്രദീപ്, അംഗങ്ങളായ രാജേഷ്, ബൈജു എന്നിവർ സംസാരിച്ചു. മാതൃസമിതി അംഗങ്ങൾ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവർ സംയുക്തമായി നിർമിച്ച നക്ഷത്രങ്ങളുടെ വിപണനോദ്ഘാടനം പ്രഥമാദ്ധ്യാപകൻ നിർവഹിച്ചു. ഇതിലൂടെ ലഭിച്ച തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സ്‌കൂൾ പാലിയേറ്റിവ് കെയർ യൂണിറ്റിന് സമർപ്പിച്ചു.