കൊല്ലം: പെരുമൺ കോളേജ് ഒഫ് എൻജിനീയറിംഗിലെ എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച

സപ്തദിന സഹവാസ ക്യാമ്പ് തരക്ഷ് 2021പനയം പഞ്ചായത്ത് പ്രസിഡന്റ് ഡോ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. പണയിൽ ഗവ. എച്ച് എസിൽ നടന്ന യോഗത്തിൽ പ്രധാന അധ്യാപകൻ ആന്റണി പീറ്റർ സ്വാഗതം പറഞ്ഞു. പനയം പഞ്ചായത്ത് അംഗം വിജയകുമാർ അദ്ധ്യക്ഷതവഹിച്ചു. അഞ്ചാലുംമൂട് എ.എസ്. ഐ ലാലുപ്രസാദും എ.എസ്.ഐ പ്രദീപും പങ്കെടുത്തു.