 
കൊല്ലം : ശ്രീ നാരായണ കോളേജ് ഒഫ് ടെക്നോളജിയിൽ നാഷണൽ സർവീസ് സ്കീം സപ്ത ദിന ക്യാമ്പിനോടനുബന്ധിച്ച് ആരോഗ്യ ബോധവത്കരണ സെമിനാർ നടന്നു. ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി വിഭാഗം ഡോക്ടർ അനുപമ ഉദ്ഘാടനം ചെയ്തു. ഒമിക്രോൺ ബോധവത്ക്കരണ ക്ളാസിനെത്തുടർന്ന് ദത്തു ഗ്രാമമായ വള്ളുവന്തറ കോളനിയിൽ ആരോഗ്യബോധവത്കരണ സെമിനാറും സാമൂഹിക സാമ്പത്തിക ആരോഗ്യ സർവേയും നടത്താനും തീരുമാനിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ മുപ്പത്തിരണ്ടാം വാർഡിൽ ആരോഗ്യ സർവേ നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. അനിതാശങ്കർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എൻ. എസ്.എസ് പ്രോഗ്രാം ഓഫീസർ ജെ. എൽ. സിമ്പിൾ, അസി.പ്രൊഫ. അപർണ ജയേഷ്, എസ്. കണ്ണൻ,എൻ. എസ്. എസ്. വോളന്റിയർ സാബിറ തുടങ്ങിയവർ സംസാരിച്ചു.