 
പുനലൂർ: എസ്.എൻ.ഡി.പി യോഗം 1542ാം നമ്പർ എരിച്ചിക്കൽ ശാഖയിലെ ഗുരുദേവ പ്രതിഷ്ഠാ വർഷികം വിശേഷാൽ പൂജകളോടെ നടന്നു. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അനൂപ് എസ്. രാജ് അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർ ജി. ബൈജു, ശാഖാ വൈസ് പ്രസിഡന്റ് സോമരാജൻ, സെക്രട്ടറി വി.ആർ. പ്രിൻ പ്രസാദ്, യൂണിയൻ പ്രതിനിധി സുജാത തുടങ്ങിയവർ സംസാരിച്ചു.