കൊല്ലം : സർക്കാർ തടി ഡിപ്പോകളായ കോന്നി, അരീക്കക്കാവ് എന്നിവിടങ്ങളിൽ തേക്ക് തടി ചില്ല വില്പനയ്ക്ക് തയ്യാറായി. രണ്ട് ബി,​ സി,​ മൂന്ന് ബി,സി ഇനത്തിൽപ്പെട്ട തേക്ക് തടികളുടെ വിൽപ്പന 28 ന് ആരംഭിക്കും.

വീട് നിർമ്മിക്കാനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച അനുമതി പത്രം, കെട്ടിടത്തിന്റെ അംഗീകൃത പ്ളാൻ, സ്‌കെച്ച്, പാൻ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പും അഞ്ച് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് എന്നിവ സഹിതം എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ 5 മണി വരെ ഡിപ്പോകളിൽ നിന്ന് അഞ്ച് ക്യുബിക് മീറ്റർ വരെ തേക്ക് വാങ്ങാം. ഫോൺ : അരീക്കക്കാവ് ഡിപ്പോ ഓഫീസർ 8547600535, കോന്നി ഡിപ്പോ ഓഫീസർ 8547600530, ടിംബർ സെയിൽസ് ഡിവിഷൻ പുനലൂർ 0475 2222617.