പുത്തൂർ: വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളിലെ 1992-95 (എ ബാച്ച്) പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'പൈൻമരത്തണൽ' സൗഹൃദ സംഗമവും ക്രിസ്മസ് ആഘോഷവും 26ന് രാവിലെ 10ന് പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ നടക്കും. പൂർ‌വ അദ്ധ്യാപകനും നാടക-സീരിയൽ നടനുമായ ബി. സോമരാജൻപിള്ള ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ശ്രീജിത്ത് മാവടി അദ്ധ്യക്ഷത വഹിക്കും. സായന്തനത്തിൽ അന്നദാനം,​ ക്രിസ്മസ് കേക്ക് മുറിയ്ക്കൽ,​ കലാപരിപാടികൾ,​ വിദ്യാലയത്തിലെ സംഗമത്തിന്റെ ആലോചന,​ സേവന പ്രവർത്തനങ്ങളുടെ പദ്ധതി തയ്യാറാക്കൽ എന്നിവയും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. തുടർന്ന് ശ്രീവിദ്യാധിരാജ സ്കൂളിൽ പൂർവ വിദ്യാർത്ഥി കുടുംബ സംഗമവും പൂർവ അദ്ധ്യാപകർക്ക് ആദരവും നൽകും.