ചവറ: മൂന്നുവർഷം മുമ്പുണ്ടായ അപകടത്തിൽ കഴുത്തിനും നട്ടെല്ലിനും ക്ഷതമേറ്റ് ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായ യുവാവിന് സഹായവുമായി ചവറ ബ്ലോക്ക് പഞ്ചായത്ത്. ചവറ മേനാമ്പള്ളി മുറിയിൽ പാറ്റൂർ പടിഞ്ഞാറ്റതിൽ ബിജുവിനാണ് ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വീടുവയ്ക്കാൻ സഹായമെത്തിച്ചത്. 2021-22 സാമ്പത്തിക വർഷത്തെ പി.എം.എ.വൈ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന നിർമ്മാണത്തിന്റെ ആദ്യ ഗഡു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ബിജുവിന് കൈമാറി. ചവറ പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസീധരൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. പ്രസന്നൻ ഉണ്ണിത്താൻ, പഞ്ചായത്ത് അംഗങ്ങളായ ഷാജി എസ്. പള്ളിപ്പാടൻ, ആർ. ജിജി, പ്രിയ ഷിനു, ടി. ശോഭിത, സെക്രട്ടറി ശിവകുമാർ, എക്സ്റ്റൻഷൻ ഓഫീസർ ജിപ്സൺ, വി.ഇ.ഒമാരായ ജിനു, ദിവ്യ എന്നിവർ പങ്കെടുത്തു.