കൊട്ടാരക്കര: താലൂക്ക് സപ്ളൈ ഓഫീസർ ജോൺ തോമസിന്റെ നേതൃത്വത്തിൽ പൊതുവിതരണം, ലീഗൽ മെട്രോളജി വകുപ്പുകളുമായി ചേർന്ന് കൊട്ടാരക്കര പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി. ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ബേക്കറി, പഴം, പച്ചക്കറി സ്റ്റാളുകൾ, ഹോട്ടലുകൾ, പലചരക്ക് കടകൾ, മത്സ്യവില്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധന തുടരുമെന്ന് സപ്ളൈ ഓഫീസർ അറിയിച്ചു.