ഓച്ചിറ: സുനാമി ദുരന്തത്തിൽ മരിച്ചവരെ സ്മരിക്കുന്നതിനായി ആലപ്പാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന 'സുനാമി സ്മരണാഞ്ജലി' 26ന് രാവിലെ 9ന് സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അഴീക്കൽ സുനാമി സ്മൃതി തീരത്ത് നടക്കുന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായംഗം വസന്താ രമേശ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷെർലി ശ്രീകുമാർ, നിഷ, ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ്. ഷിജി, പ്രേമചന്ദ്രൻ വാലേൽജി, കെ. ഹജിക, സി. ബേബി, രാഷ്ട്രീയ നേതാക്കളായ എ.എസ്. സജിൻ ബാബു, ജി. രാജാദാസ്, ഡി. ബിജു, ആർ. ഓമനദാസ്, ഋഷികേശൻ, കെ. ദേവരാജൻ, ബി. പ്രിയകുമാർ തുടങ്ങിയവർ സംസാരിക്കും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷൈമ സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സെയ്ദാബീഗം നന്ദിയും പറയും. സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്കും അനുസ്മര സമ്മേളനത്തിനും ശേഷം സുനാമി ദുരന്തത്തിൽ മരിച്ചവരുടെ ഫോട്ടോ ആലപ്പാട് റോട്ടറി ഹാളിൽ അനാച്ഛാദനം ചെയ്യും.