 
അഞ്ചൽ: നാഷണൽ മാത്തമാറ്റിക്സ് ഡേയോടനുബന്ധിച്ച് അഞ്ചൽ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആനന്ദഭവൻ സെൻട്രൽ സ്കൂളിൽ ഗണിതശാസ്ത്രത്തിൽ ക്വിസ് മത്സരം നടത്തി. ഇതോടനുബന്ധിച്ച് നടന്ന യോഗം ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി. ഉണ്ണിക്കുട്ടൻ (തിരുവനന്തപുരം) ക്വിസ് മാസ്റ്ററായി. ക്ലബ് പ്രസിഡന്റ് രാധാകൃഷ്ണൻ സി. പിള്ള, സനകൻ പണിക്കർ, ക്ലബ് സെക്രട്ടറി ജി. ദേവരാജൻ, അനീഷ് കെ. അയിലറ, എം.ബി. തോമസ്, ഡോ. ജോർജ് ലൂക്കോസ്, ദേവരാജൻ നായർ, ഷാഹുൽ ഹമീദ്, ചന്ദ്രബാബു, എം.ജെ. ടോണി, ജോസ് കെ. മാത്യു തുടങ്ങിയവർ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ അഞ്ചൽ ഈസ്റ്റ് ഗവ. സ്കൂളിലെ മാളവിക മോഹൻ, ആദിത്യ എസ്. നായർ, ഹയർ സെക്കൻഡറി വിഭാഗത്തിൽ അഞ്ചൽ സെന്റ് ജോർജ് സെൻട്രൽ സ്കൂളിലെ എസ്.പി. ശ്രേയസ്, ദീപാ ദിനേശ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. കൂടാതെ ആനന്ദഭവൻ സെൻട്രൽ സ്കൂളിന്റെ വകയായി പുസ്തകങ്ങളും വിജയികൾക്ക് നൽകി.