കൊല്ലം: മൂന്നാംകുറ്റിയിൽ പട്ടാപ്പകൽ കടയുടമയെ ആക്രമിച്ച് സ്വർണം കവർന്ന സംഭവത്തിലെ പ്രതികളെ ഉടൻ പിടികൂടണമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. അബ്ദുൽ നാസർ, ജനറൽ സെക്രട്ടറി ബി. പ്രേമാനന്ദ്, ട്രഷറർ എസ്. പളനി എന്നിവർ ആവശ്യപ്പെട്ടു. പട്ടാപ്പകൽ നടന്ന കവർച്ച സ്വർണ വ്യാപാരികളിൽ നടുക്കമുണ്ടാക്കിയിരിക്കുകയാണ്. സംഭവത്തിന് പിന്നിൽ ആസൂത്രിത കൊള്ളസംഘങ്ങൾ പ്രവർത്തിക്കുണ്ടോയെന്ന് അന്വേഷിക്കണം. സ്വർണ വ്യാപാര സ്ഥാപനങ്ങളിൽ പൊലീസ് നീരീക്ഷണമേർപ്പെടുത്തി ജീവനും സ്വത്തിനും സംരക്ഷണം നൽകണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു