അഞ്ചൽ: അക്രമരാഷ്ട്രീയവും കൊലപാതകങ്ങളും പൊതുപ്രവർത്തനത്തിന്റെ അന്തസ് കളങ്കപ്പെടുത്തുകയാണെന്ന് മുൻ മന്ത്രി മുല്ലക്കര രത്നാകരൻ പറഞ്ഞു. എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ സ്വഗതസംഘം രൂപീകരണയോഗം അഞ്ചലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ സന്ദേശമാണ് കാമ്പസുകളിൽ വളരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.എസ്.എഫ്. ജില്ലാ പ്രസിഡന്റ് അനന്തു എസ്. പോച്ചയിൽ അദ്ധ്യക്ഷത വഹിച്ചു. പി.എസ്. സുപാൽ എം.എൽ.എ, മുൻ മന്ത്രി അഡ്വ. കെ. രാജു, സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ എ. മൻമദൻ നായർ, എം. സലീം, കെ.സി. ജോസ്, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ആർ. സജിലാൽ, ലിജുജമാൽ, കെ.എൻ. വാസവൻ, എസ്. സന്തോഷ്, പ്രിജി ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. പി.എസ്. സുപാൽ എം.എൽ.എ പ്രസിഡന്റും ലിജു ജമാൽ സെക്രട്ടറിയുമായി സംഘാടകസമിതിയും രൂപീകരിച്ചു.