കൊല്ലം: ന്യൂസ് പേപ്പർ ഏജൻസി അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം 26ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ മൈനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഒാഡിറ്റോറിയത്തിൽ നടക്കും. എൻ.പി.എ.എ സംസ്ഥാന ജനറൽ സെക്രട്ടറി - ചേക്കുട്ടി കരിപ്പൂർ ഉദ്ഘാടനം നിർവഹിക്കും. എൻ.പി.എ.എ മലപ്പുറം ജില്ലാ സെക്രട്ടറി സി.പി. അബ്ദുൽ വഹാബ് മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന ട്രഷറർ അജീഷ് മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിക്കും.