nss
എൻ.എസ്.എസ് സപ്തദിന ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി മൈലോട് ടി.ഇ.എം. സ്കൂളിൽ നിർവഹിക്കുന്നു

ഓയൂർ: നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം മൈലോട് ടി.ഇ.എം. വി.എച്ച്.എസ് സ്കൂളിൽ മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ജില്ല കോ ഓർഡിനേറ്റർ കെ.എസ്. ആനന്ദ് മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസർ എസ്. സഞ്ജയ് പദ്ധതി വിശദീകരിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ജെസി റോയ് നിർവഹിച്ചു. സ്കൂൾ മാനേജർ ജി. അനിൽ, സ്കൂൾ പ്രഥമാദ്ധ്യാപിക എസ്. ലൈന, പ്രിൻസിപ്പാൾ ഉദയകുമാർ, പി.ടി.എ പ്രസിഡന്റ് ഷാജിലാൽ, തോമസ് ചാക്കോ എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ ജി. അനിൽ സ്വാഗതവും ക്യാമ്പ് ലീഡർ ഹിമ നന്ദിയും പറഞ്ഞു.